കാസര്‍ഗോഡ്: ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ 80കാരനായ ഡോക്ടറെ ഭീഷണിപ്പെടുത്തി വിവിധ ബാങ്ക് അക്കൗണ്ടുകളില്‍നിന്നായി 1.19 കോടി രൂപയിലധികം തട്ടിയെടുത്ത കേസിലെ പ്രതി ഹൈദരാബാദ് വിമാനത്താവളത്തില്‍ പിടിയില്‍.
മലപ്പുറം എടയന്നൂര്‍ സ്വദേശി സി.ഷംസാദിനെയാണ് (34) കാസര്‍ഗോഡ് സൈബര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. 2025 നവംബര്‍ 24 മുതല്‍ ഡിസംബര്‍ 17 വരെയുള്ള കാലയളവിലാണു സംഭവം. നീലേശ്വരം സ്വദേശിയായ 80കാരനായ ഡോക്ടറെ ഡിജിറ്റല്‍ അറസ്റ്റെന്ന് ഭീഷണിപ്പെടുത്തി 1,19,35,000 തട്ടിയെടുക്കുകയായിരുന്നു. കാസര്‍ഗോഡ് സൈബര്‍ പൊലിസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റർ ചെയ്തത്.